മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രവി പിള്ള 8.04 കോടി രൂപ കൈമാറി

Posted on: December 1, 2018 8:53 pm | Last updated: December 2, 2018 at 9:39 am

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധയിലേക്ക് പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ഉടമയുമായ രവി പിള്ള 8.04 കോടി രൂപ കൈമാറി. അദ്ദേഹത്തിന്റേയും ജീവനക്കാരുടേയും വ്യക്തിഗത സംഭാവനക്ക് പുറമേ ബെഹ്‌റിന്‍ ആര്‍പി ഗ്രൂപ്പ് അസോസിയേറ്റ് കമ്പനീസ്, കുവൈത്തിലെ ലോക കേരള സംഭാംഗങ്ങള്‍, ബെഹ്‌റിന്‍ കേരള സമാജം എന്നിവരും ചേര്‍ന്നാണ് തുക സ്വരൂപിച്ചത്.

മൊത്തം 16.35 കൂടി രൂപ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി രവി പിള്ള അറിയിച്ചു. എംഎ യൂസുഫലി, ബി ആര്‍ ഷെട്ടി തുടങ്ങിയ പ്രമുഖ വ്യവസായികളും ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയിരുന്നു.