ശബരിമല ദര്‍ശനത്തിന് യുവതിയെത്തി; പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു

Posted on: December 1, 2018 1:33 pm | Last updated: December 1, 2018 at 6:16 pm

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. കാനനപാതയിലേക്ക് കയറവെയാണ് പ്രതിഷേധക്കാര്‍ യുവതിയെ തടഞ്ഞത്. തുടര്‍ന്ന് വനിതാ പോലീസിന്റെ സഹായത്തോടെ യുവതിയെ താഴെയിറക്കുകയായിരുന്നു.

ഓരോ ആളുകളേയും പോലീസ് പരിശോധിച്ചാണ് കടത്തിവിടുന്നതെന്നിരിക്കെ യുവതിയെത്തിയത് എങ്ങിനെയെന്ന് വ്യക്തമല്ല. ഇവരെ ഇപ്പോള്‍ പോലീസ് ജീപ്പില്‍ പമ്പ പോലീസ് സ്‌റ്റേഷനിലെത്തിച്ചിരിക്കുകയാണ്.