യു എ ഇയിലെ അതി സമ്പന്ന വ്യവസായികളില്‍ ഡോ : ശംസീര്‍ വയലിലും

Posted on: November 30, 2018 2:01 pm | Last updated: November 30, 2018 at 2:01 pm

അബുദാബി : വി പി എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ ശംസീര്‍ വയലില്‍ യു എ ഇയിലെ നാലാമത്തെ ഏറ്റവും അതി സമ്പന്ന വ്യവസായി. ഏറ്റവും പ്രായം കുറഞ്ഞ വന്‍കിട മലയാളി ബിസിനസുകാരനും കൂടിയായി ഡോ ശംസീറിനെ അറേബ്യന്‍ ബിസിനസ് റിച്ചെസ്റ്റ് ഇന്ത്യന്‍സ് ഇന്‍ യു എ ഇ 2018 ആണ് തെരഞ്ഞെടുത്തിരിക്കുന്നത് 2. 8ബില്യണ്‍ ഡോളറാണ് ഡോ ശംസീര്‍ ചെയര്‍മാനായ വി പി എസ് ഹെല്‍ത്ത് കെയറിനുള്ളത് .അറേബ്യന്‍ ബിസിനസിന്റെ സര്‍വ്വെ പ്രകാരം ഡോ ശംസീറിന്റെ വി പി എസ് ഹെല്‍ത്ത്‌കെയര്‍ 150 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഈ വര്‍ഷം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയിരിക്കുന്നത്. മറ്റൊരു 300മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലും നടത്തുന്നുണ്ട്. ഡോ ശംസീര്‍ ലണ്ടനിലും സൗദി അറേബ്യയിലും ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് ആസൂത്രണം ചെയ്തു വരികയാണ്.

വി പി എസ് ഹെല്‍ത്ത് കെയര്‍ യു എ ഇ യിലെ ഏറ്റവും ദ്രുതഗതിയില്‍ മുന്നേറുന്ന ആരോഗ്യ പരി രക്ഷാ സേവന ദാദാക്കളാണ് 22 ആശുപത്രികളും 13000 ജീവനക്കാരുമായി യു എസ് എഫ് ഡി എ അംഗീകാരമുള്ള യു എ ഇ യിലെ ഏക ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റായ വി പി എസ് ഹെല്‍ത്ത് കെയറിന്റെ സേവനം മധ്യ പൗരസ്ത്യ ദേശങ്ങളില്‍ മാത്രമല്ല യൂറോപ്പിലും ഇന്ത്യയിലും വ്യാപിച്ചു കിടക്കുന്നു.