Kerala
വേളം നസിറുദ്ദീന്‍ വധം: രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം


കൊല്ലപ്പെട്ട നസിറുദ്ദീന്‍
കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വേളം പുത്തലത്ത് നസിറുദ്ദീന്‍(22)കൊല്ലപ്പെട്ട കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്ത്യം തടവ്. ഒന്നും രണ്ടും പ്രതികളും എസ്ഡിപിഐ പ്രവര്‍ത്തകരുമായ വേളം കപ്പച്ചേരി ബഷീര്‍(43), കൊല്ലിയില്‍ അന്ത്രു(49)എന്നിവരെയാണ് ഓന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയുമൊടുക്കണം.

ശിക്ഷിക്കപ്പെട്ട പ്രതികള്‍
കേസില്‍ ഇരുവരും കുറ്റക്കാരണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മൂന്ന് മുതല്‍ ഏഴ് വരെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2016 ജുലൈ 12ന് രാത്രി എട്ടോടെയാണ് വേളം പുത്തലത്ത് അനന്തോത്ത് താഴെ വെച്ച് നസിറുദ്ദീന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ വരികയായിരുന്ന നസിറുദ്ദീനെ പ്രതികള്‍തടഞ്ഞുനിര്‍ത്തികുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
---- facebook comment plugin here -----