Connect with us

Gulf

സഊദിയിലെ വിദേശി തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവിയില്‍ മാറ്റമുണ്ടാവില്ലെന്ന് മന്ത്രാലയം

Published

|

Last Updated

ദമ്മാം: സഊദിയിലെ വിദേശി തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവിയില്‍ മാറ്റമുണ്ടാകില്ലെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. ലെ
വി സംബന്ധിച്ച് ശുഭ വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കാമെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍ രാജിഹ് അറിയിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സമിതി വാര്‍ഷിക യോഗത്തിലാണ് ഇക്കാര്യം അറിയിച്ചിരുന്നത്.

ഈ ശുഭ വാര്‍ത്താ സൂചന സ്വകാര്യ സ്ഥാപങ്ങളുടെ ജീവനക്കാര്‍ക്ക് ബാധകമല്ല. അംഗീകൃത സാമൂഹിക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാരെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹം ഇത് സൂചിപ്പിച്ചത്. പ്രവിശ്യയിലെ സാമൂഹിക ക്ഷേമ വിഭാഗത്തില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും യോഗത്തില്‍ സന്നിഹതരായിരുന്നു. അവരുടെ മുമ്പാകെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വിദേശികളുടെയും അവരുടെ ആശ്രിതരുടെയും മേല്‍ ഏര്‍പ്പെടുത്തിയ ലെവി റദ്ദ് ചെയ്തതായും ചെയ്യുമെന്നുള്ള വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചതോടെയാണ് ലെവിയില്‍ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി കൊണ്ട് മന്ത്രാലയം വാര്‍ത്താ കുറിപ്പിറക്കിയത്.

Latest