Connect with us

National

ലഷ്‌കറെ തീവ്രവാദി നവീദ് ജാട്ടിനെ സൈന്യം വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ലഷ്‌കറെ ഇ ത്വയ്യിബ തീവ്രവാദി നവീദ് ജാട്ടിനെ വധിച്ചതായി സുരക്ഷാ സേന വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരില്‍ ബുദ്ഗാമിലെ കുത്പുരയില്‍ നടന്ന ഏറ്റുമുട്ടിലിനിടെയാണ് ജാട്ട് ഉള്‍പ്പടെ മൂന്നു തീവ്രവാദികളെ കൊലപ്പെടുത്തിയത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സുജാദ് ബുഖാരിയെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യ പ്രതിയാണ് ജാട്ട്.

കുത്പുര പ്രദേശത്ത് തീവ്രവാദികള്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേനകള്‍ സംയുക്തമായി തിരച്ചില്‍ നടത്തിയത്. ഒളിച്ചിരുന്ന തീവ്രവാദികള്‍ സേനക്കു നേരെ വെടിയുതിര്‍തിര്‍ത്തു. തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞ് പ്രത്യാക്രമണം നടത്തുകയായിരുന്നു.

പോലീസ് കസ്റ്റഡിയിലിരിക്കെ ഫെബ്രു: ആറിനു ശ്രീനഗറിലെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ജാട്ട് ജൂണ്‍ 14ന് തന്റെ സംഘവുമായെത്തി ഇംഗ്ലീഷ് ദിനപത്രമായ റൈസിംഗ് കശ്മീരിന്റെ ചീഫ് എഡിറ്ററായ സുജാതിനെ കൊലപ്പെടുത്തിയത്.