Connect with us

National

മലേഗാവ് സ്‌ഫോടനം: സാക്ഷി വിസ്താരം ഡിസം: മൂന്നിനു തുടങ്ങും

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008ലുണ്ടായ സ്‌ഫോടന കേസിലെ സാക്ഷി വിസ്താരം ഡിസം: മൂന്നിനു തുടങ്ങും. സ്‌ഫോടനത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുകയും പരുക്കേറ്റവരെ ചികിത്സിക്കുകയും ചെയ്ത മുംബൈ, നാസിക്, മലേഗാവ് എന്നിവിടങ്ങളില്‍ നിന്നുള്ള 14 ഡോക്ടര്‍മാരെയാണ് ആദ്യം വിചാരണ ചെയ്യുക. ഇവര്‍ക്ക് കോടതി സമന്‍സ് അയച്ചു.

പരുക്കേറ്റവരുടെ മെഡിക്കല്‍ രേഖകള്‍ സംശയാസ്പദമാണെന്ന് പ്രതികള്‍ ആരോപിച്ച പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരെ വിസ്തരിക്കേണ്ടതുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അവിനാഷ് റസല്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സൈനിക ഉദ്യോഗസ്ഥരും അഭിനവ് ഭാരത് ഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ, സന്യാസിമാരായ പ്രജ്ഞാസിംഗ് ഠാക്കൂര്‍, സുധാകര്‍ ദ്വിവേദി, തീവ്ര ഹൈന്ദവ സംഘടനയായ അഭിനവ് ഭാരതിന്റെ മുന്‍ സെക്ര. സമീര്‍ കുല്‍ക്കര്‍ണി, മുന്‍ ട്രഷറര്‍ അജയ് രാഹികര്‍, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്കെതിരെയാണ് ഒക്ടോ: 30ന് എന്‍ ഐ എ കോടതി യു എ പി എ, ഐ പി സി വകുപ്പുകള്‍ പ്രകാരം ഭീകരവാദ കുറ്റം ചുമത്തിയത്.

Latest