Connect with us

National

രാഹുല്‍ ഗാന്ധി കശ്മീരി ബ്രാഹ്മണനെന്ന് പൂജാരിയുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

ജയ്പൂര്‍: കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കശ്മീരി ബ്രാഹ്മണനും ദത്താത്രേയ ഗോത്രത്തില്‍ പെട്ടയാളാണെന്നും വെളിപ്പെടുത്തല്‍. രാജസ്ഥാനിലെ പുഷ്‌കര്‍ ക്ഷേത്രത്തിലെ പൂജാരി ദീനാനാഥ് കൗളാണ് ഇക്കാര്യം പുറത്തുവിട്ടത്. രാഹുല്‍ സമീപകാലത്തായി നടത്തിയ ചില ക്ഷേത്ര ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് പൂജാരി വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

പൂജക്കായി പുഷ്‌കര്‍ ക്ഷേത്രത്തിലെത്തിയ രാഹുല്‍ ഗാന്ധി താന്‍ കശ്മീരി ബ്രാഹ്മണനും ദത്താത്രേയ ഗോത്രക്കാരനുമാണെന്ന് വ്യക്തമാക്കിയതായി കൗള്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. പൂജക്കിടെ ഗോത്രമേതാണെന്നു ചോദിച്ചപ്പോഴായിരുന്നു ഇത്.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ രാഹുല്‍ അജ്മീര്‍ ദര്‍ഗ അടക്കമുള്ള ആരാധനാലയങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് ജനങ്ങളെ പറ്റിച്ച് വോട്ടു പിടിക്കാനുള്ള അടവാണെന്നാണ് ബി ജെ പി ആരോപണം.