നിയമസഭാ സമ്മേളനത്തിന് തുടക്കമായി

Posted on: November 27, 2018 10:36 am | Last updated: November 27, 2018 at 10:36 am

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കമായി . അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുല്‍ റസാഖിന് ചരമോപചാരമര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മതേതരത്വത്തിനും കാസര്‍കോടിന്റെ വികസനത്തിനുമായി നിലകൊണ്ട മനുഷ്യ സ്‌നേഹിയായിരുന്നു അബ്ദുല്‍ റസാഖെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അര്‍പ്പണ ബോധമുള്ള നേതാവായിരുന്നു റസാഖെന്ന് സ്പീക്കര്‍ പി ശ്രീരാമക്യഷ്ണന്‍ പറഞ്ഞു. വര്‍ഗീയതക്കെതിരേയും ജനാധിപത്യ മൂല്യങ്ങള്‍ക്കായും മരണം വരെ പോരാടിയ നേതാവായിരുന്നു അബ്ദുല്‍ റസാഖെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുസ്മരിച്ചു.