സുനില്‍ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാകും

Posted on: November 26, 2018 10:04 pm | Last updated: November 27, 2018 at 10:16 am

ന്യൂഡല്‍ഹി: സുനില്‍ അറോറയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ഡിസംബര്‍ രണ്ടിന് അദ്ദേഹം ചുമതലേറ്റെടുക്കും. ഇദ്ദേഹത്തിന് കീഴിലാകും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഒ പി റാവത്താണ് നിലവില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍. 1980 ബാച്ചിലെ രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് അറോറ.