ബിജെപി നേതാവ് കസ്റ്റഡിയില്‍

Posted on: November 26, 2018 6:26 pm | Last updated: November 26, 2018 at 7:37 pm

പത്തനംതിട്ട: ബിജെപി സംസ്ഥാന സമിതി അംഗം എന്‍ബി രാജഗോപാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാനം തകര്‍ക്കില്ല എന്ന നിര്‍ദ്ദേശമടങ്ങിയ നോട്ടീസില്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകളുണ്ടെന്നും അതിനാല്‍ കൂടുതല്‍ പരിശോധനക്ക് ശേഷമല്ലാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍, ഒപ്പിടാന്‍ ഇയാള്‍ തയ്യാറായില്ല. തുര്‍ന്ന പോലീസ് കസറ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ എരുമേലി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ദര്‍ശനത്തിന്് വന്നതാണെന്ന് രാജഗോപാല്‍ പറഞ്ഞു.