ദുബൈ പാം ജുമൈറയുടെ മുകളില്‍ വിമാനത്തില്‍ നിന്ന് സ്‌കൈഡൈവ് സാഹസികതയിലേര്‍പെട്ട് 82 കാരി

Posted on: November 26, 2018 5:14 pm | Last updated: November 26, 2018 at 5:14 pm

ദുബൈ: ദുബൈ പാം ജുമൈറയുടെ മുകളില്‍ വിമാനത്തില്‍ നിന്ന് സ്‌കൈഡൈവ് സാഹസികതയിലേര്‍പെട്ട് 82 കാരിയുടെ ധീര പ്രകടനം.
യു എ ഇയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളെ കാണുന്നതിന് വേണ്ടിയാണ് ഹില്‍ഡ ഇവിടെയെത്താറുള്ളത്. സ്‌കൈഡൈവ് സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ കഴിഞ്ഞ തവണ യു എ ഇയിലെത്തിയപ്പോള്‍ സ്‌കൈഡൈവിനായി ബുക്ക് ചെയ്യുകയായിരുന്നു.
ഓരോ തവണയും ഞാന്‍ ദുബൈയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സ്‌കൈഡൈവ് പ്രകടനങ്ങള്‍ ആകാംക്ഷയോടെയാണ് വീക്ഷിക്കാറുള്ളത്. അവരുടെ പ്രകടങ്ങള്‍ ആവേശപൂര്‍വം ഞാന്‍ നോക്കിക്കാണാറുണ്ട്. ഒരിക്കല്‍ എനിക്കും ഈ സാഹസികതയില്‍ ചേരണമെന്ന് തോന്നി. അങ്ങിനെയാണ് സ്‌കൈഡൈവിനായി എത്തിയതെന്ന് ദുബൈ സ്‌കൈഡൈവ് അധികൃതര്‍ പുറത്തുവിട്ട വീഡിയോയില്‍ ഹില്‍ഡ പറയുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം തരംഗമായി. ഇവരുടെ പ്രകടനം കണ്ട് കൂടുതല്‍ പേര്‍ സ്‌കൈഡൈവില്‍ പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം കുറിക്കുന്നുണ്ട്.
എന്റെ ആദ്യത്തെ സ്‌കൈഡൈവ് ചാട്ടവും അവസാനത്തെ ആഗ്രഹവും ഇത് തന്നെയാണ്. ഹില്‍ഡയുടെ സ്‌കൈഡൈവിനുള്ള വിമാനം പറന്നുയരുന്നതിന് മുന്‍പ് അവര്‍ പറഞ്ഞു. ഇതൊരു അത്യപൂര്‍വ നിമിഷങ്ങളായിരുന്നു. ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍.