നിരോധനാജ്ഞയെ പരിഹസിച്ച് ഡിജിപി ജേക്കബ്ബ് തോമസ് ; ശബരിമലക്ക് മുമ്പ് കുണ്ടന്നൂരില്‍ പ്രഖ്യാപിക്കണമെന്ന്

Posted on: November 25, 2018 10:29 am | Last updated: November 25, 2018 at 12:19 pm

പത്തനംതിട്ട: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയെ പരിഹസിച്ച് ഡിജിപി ജേക്കബ്ബ് തോമസ്. ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂരിലാണ് ആദ്യം നിരോധനാജ്ഞ നടപ്പാക്കേണ്ടതാണെന്നാണ് അത് വഴി യാത്ര ചെയ്യുമ്പോള്‍ തനിക്ക് തോന്നിയിട്ടുള്ളതെന്ന് ജേക്കബ്ബ് തോമസ് പറഞ്ഞു. നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടിലും നിരോധനാജ്ഞ നടപ്പാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പരിഹസിച്ചു.

ശബരിമല സന്ദര്‍ശനത്തിനെത്തിയ ജേക്കബ്ബ് തോമസ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. താന്‍ വിശ്വാസികള്‍ക്കൊപ്പമാണ്. സുപ്രീം കോടതി വിധികള്‍ എല്ലാം നടപ്പിലാക്കിയിട്ടുണ്ടോയെന്നും ജേക്കബ്ബ് തോമസ് ചോദിച്ചു.