ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 40 പേര്‍ക്കെതിരെ കേസ്

Posted on: November 24, 2018 7:06 pm | Last updated: November 25, 2018 at 10:30 am

തൃശൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നാല്‍പ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിനാണ് കേസെടുത്തത്. സംഘം ചേരല്‍, കലാപശ്രമം, ഗതാഗതം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. തൃശൂര്‍ മണി കണുനാലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് വച്ച് പോലീസ് തടഞ്ഞു.