തൊഴിൽ മേള 24ന്

Posted on: November 23, 2018 12:21 am | Last updated: November 23, 2018 at 12:22 am

കണ്ണൂർ: ജില്ല എംപ്ലോയ്മെന്റ് എക്ക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. നവംബർ 24 ന് രാവിലെ 9 മണിക്ക് കൃഷ്ണമേനോൻ സ്മാരക ഗവ: വനിത കോളേജിൽ  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.  വിവിധ മേഖലകളിൽ നിന്നുമുള്ള മുപ്പത്തിയഞ്ചോളം തൊഴിൽദായകർ ആയിരത്തഞ്ഞൂറോളം ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.