ശബരിമലയില്‍ നിരോധനാജ്ഞ തുടരണമെന്ന് പോലീസ്

Posted on: November 22, 2018 7:45 pm | Last updated: November 22, 2018 at 7:45 pm
SHARE

പത്തനംതിട്ട: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ശബരിമല ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയുടെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് പോലീസ് ഈ ആവശ്യമുന്നയിച്ചത്. ഇക്കാര്യത്തില്‍ കലക്ടര്‍ അല്‍പസമയത്തിനകം തീരുമാനം എടുക്കും.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമാകും നിരോധനാജ്ഞ നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.

ഒരാഴ്ചത്തേക്കാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നത്. നേരത്തെ തുലാമസാ പൂജക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോഴും നിരോധനാജ്ഞ ഉണ്ടായിരുന്നു. എന്നാല്‍ നീണ്ട കാലത്തേക്കാണ് ഇപ്പോള്‍ നിരോധനാജ്ഞ നീട്ടാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here