കൊല്ലപ്പെട്ട വനിതാ നക്‌സലിന്റെ മൃതദേഹം കണ്ടെത്തി

Posted on: November 22, 2018 1:00 pm | Last updated: November 22, 2018 at 1:01 pm

സുഖ്മ (ഛത്തീസ്ഗഢ്): സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതാ നക്‌സലിന്റെ മൃതദേഹം കണ്ടെത്തി. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ എട്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നക്‌സല്‍ കമാന്‍ഡര്‍ ജ്യോതി മുറിയാമിയുടെ മൃതദേഹമാണ് പുഷ്ഫാല്‍ മേഖലയിലെ ദോണ്ഡിപദര്‍, ചിതല്‍നര്‍ വനങ്ങള്‍ക്കിടയിലായി കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് ്‌സുഖ്മ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡി ആര്‍ ജി) സൈനികരാണ് ജ്യോതിയെ വെടിവെച്ചു കൊലപ്പെടുത്തിയത്. മാവോയിസ്റ്റ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ പ്ലാറ്റൂണ്‍ 31ലെ കമാന്‍ഡറായ ജ്യോതി ഛത്തീസ്ഗഢ്-ഒഡീഷ അതിര്‍ത്തിയിലെ കാംഗര്‍ താഴ്‌വാര മേഖലയില്‍ സജീവമായ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.