National
മുസഫര്‍പുര്‍ ബാലിക കേന്ദ്രത്തിലെ പീഡനം; ഒളിവില്‍ പോയ മുന്‍മന്ത്രി കീഴടങ്ങി

പാറ്റ്‌ന: മുസഫര്‍പുര്‍ ബാലിക കേന്ദ്രത്തിലെ കൂട്ട ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന ബീഹാര്‍ മുന്‍ മന്ത്രി മഞ്ജു വേര്‍മ കോടതിയില്‍ കീഴടങ്ങി. ഒരു മാസത്തോളമായി ഒളിവിലായിരുന്ന ഇവര്‍ ബേഗുസാരായി കോടതിക്ക് മുമ്പാകെയാണ് കീഴടങ്ങിയത്. മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത പോലീസിനെതിരെ സുപ്രീം കോടതി കടുത്ത വിമര്‍ശമുന്നയിച്ചിരുന്നു.
വെര്‍മയുടെ ഭര്‍ത്താവ് ച്ന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ബാലിക കേന്ദ്രത്തിലാണ് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായത്. പീഡനക്കേസിനെത്തുടര്‍ന്ന് വീട്ടില്‍ നടത്തിയ റെയ്ഡില്‍ വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവത്തിലാണ് വെര്‍മക്കെതിരെ പോലീസ് കേസെടുത്തത്. കേസെടുത്തതിനെത്തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. ആഗസ്റ്റില്‍ ഇവര്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. വെര്‍മ കീഴടങ്ങാത്തതിനെത്തുടര്‍ന്ന് ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു പോലീസ് .