പിറവം പള്ളി തര്‍ക്കം: കോടതിയലക്ഷ്യ ഹരജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

Posted on: November 19, 2018 12:35 pm | Last updated: November 19, 2018 at 12:35 pm

ന്യൂഡല്‍ഹി: പിറവം പള്ളി സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പിറവം പള്ളി തങ്ങള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹരജിയിയാണ് കോടതി പരിഗണിക്കാതിരുന്നത്.

മതപരമായ ഇത്തരം വിഷയങ്ങള്‍ തങ്ങളെ അലസോരപ്പെടുത്തുന്നില്ലെന്നും ഇത്തരം വിഷയങ്ങളില്‍ കോടതിയലക്ഷ്യം എടുക്കുന്നത് ഗുണകരമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അമ്പലങ്ങളിലേക്കും പള്ളികളിലേക്കും ഒരു പാട് പണം ഒഴുകുന്നത് കൊണ്ടാണ് കായികബലം ഉപയോഗിച്ചുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.പള്ളി തര്‍ക്കത്തില്‍ ഹൈക്കോടതിക്ക് മുന്നിലുള്ള ഹരജികള്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.