വരന്‍: പാക് വിദ്യാര്‍ഥി (21), വധു: യു എസ് വനിത (42); വൈറലായി മിന്നുകെട്ട്

Posted on: November 18, 2018 6:18 pm | Last updated: November 18, 2018 at 6:19 pm

സിയാല്‍കോട്ട്: ഇസ്‌ലാം മതം സ്വീകരിച്ച 41കാരി അമേരിക്കന്‍ വനിത 21കാരനായ പാക്കിസ്ഥാനി വിദ്യാര്‍ഥിയെ പരിണയിച്ചത് ഇന്‍സ്റ്റഗ്രാമിലും മറ്റും വൈറലാകുന്നു. കാലിഫോര്‍ണിയയിലെ റെയ്ക്കി മാസ്റ്ററും ഡ്രൈവറുമൊക്കെയായ മരിയ ഹെലേന അബ്രാംസ് ആണ് സിയാല്‍ക്കോട്ടിലെ റായ്പൂര്‍ നിവാസിയു ബികോം വിദ്യാര്‍ഥിയുമായ ഖാഷിഫ് ആലിയെ വരിച്ചത്. പത്തു മാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

സിയാല്‍ക്കോട്ടിലെ ഒരു ഹോട്ടലില്‍ വച്ച് വെള്ളിയാഴ്ചയാണ് ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് നടന്നത്. വിവാഹാനന്തര ജീവിതം എവിടെയായിരിക്കണമെന്ന് കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. ഞങ്ങള്‍ ഒരുമിച്ചുള്ളിടത്തോളം കാലം അതൊരു വിഷയവുമല്ല-ഹെലേന പറയുന്നു.