അമൃത്‌സറില്‍ സ്‌ഫോടനം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

Posted on: November 18, 2018 3:57 pm | Last updated: November 19, 2018 at 7:12 am

അമൃത്‌സര്‍: പഞ്ചാബില്‍ അമൃത്‌സറിന് സമീപത്തെ അദ്‌ലിവാല്‍ ഗ്രാമത്തില്‍ നിരംഗരി ഭവന്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും പത്തു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രജസന്‍സി ഗ്രാമത്തിലെ പ്രാര്‍ഥനാ ഹാളിനു നേരെ മോട്ടോര്‍ സൈക്കിളില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ ഗ്രനേഡ് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഹാളില്‍ മതപരമായ ഒരു ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവ സമയത്ത് 250ല്‍ പരം ആളുകള്‍ ഇവിടെ കൂടിയിരുന്നു. സ്‌ഫോടന സാധ്യതയുണ്ടെന്ന് രഹസ്വാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നതിനാല്‍ സംസ്ഥാനത്തെ തിരക്കേറിയ പ്രദേശങ്ങളിലെല്ലാം പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അധികം ശ്രദ്ധ കൊടുക്കാതിരുന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്.