ഫേസ്ബുക്കിന് ഇതെന്തുപറ്റി; വീണ്ടും പണിമുടക്കി; ന്യൂസ് ഫീഡിന്റെ പ്രവര്‍ത്തനം നിലച്ചു

Posted on: November 18, 2018 10:35 am | Last updated: November 18, 2018 at 12:51 pm

മുംബൈ: ഫേസ്ബുക്ക് വീണ്ടും പണിമുടക്കി. ഇത്തവണ ന്യൂസ് ഫീഡിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്. ഫേസ്ബുക്കിലെ പോസ്റ്റുകള്‍ കാണുന്ന സ്ഥലത്ത് ഇപ്പോള്‍ പോസ്റ്റുകള്‍ കാണാന്‍ സാധിക്കുന്നില്ല. എന്തോ തകരാര്‍ സംഭവിച്ചു. റിഫ്രഷ് ചെയ്യുക എന്നാണ് ന്യൂസ് ഫീഡില്‍ എഴുതിക്കാണിക്കുന്നത്. എന്നാല്‍, റി ഫ്രഷ് ചെയ്താല്‍ പഴയപടി തന്നെ. ന്യൂസ് ഫീഡ് ഒഴികെ മറ്റ് പേജുകളും പ്രൊഫൈലുകളും കാണാന്‍ സാധിക്കുന്നുണ്ട്. ഫേസ്ബുക്ക് നോട്ടിഫിക്കേഷനും പ്രശ്‌നം അനുഭവപ്പെടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

മൊബൈല്‍ ഫേസ്ബുക്ക് ആപ്പില്‍ 45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍വരെയുള്ള പോസ്റ്റുകള്‍ മാത്രമാണ് കാണുന്നത്. ഇത് ആഗോള വ്യാപകമായി ഉള്ള പ്രതിഭാസമാണോ ഇത് എന്ന് വ്യക്തമല്ല. ഇതില്‍ പുതിയ അപ്‌ഡേറ്റുകള്‍ വരുന്നുണ്ട്. ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് പ്രശ്‌നം അനുഭപ്പെടാന്‍ തുടങ്ങിയത്. ആഗസ്റ്റ് 3ന് ഫേസ്ബുക്ക് ആഗോള വ്യാപകമായി പ്രവര്‍ത്തനരഹിതമായിരുന്നു