പ്രൊഫ. ഉമര്‍ ഫാറൂഖ് മര്‍കസ് അക്കാദമിക് പ്രൊജക്ട് ഡയറക്ടര്‍

Posted on: November 18, 2018 10:21 am | Last updated: November 18, 2018 at 10:21 am

കോഴിക്കോട്: മര്‍കസ് അക്കാദമിക് പ്രൊജക്ട് ഡയറക്ടറായി പ്രൊഫ. ഉമറുല്‍ ഫാറൂഖ് ചുമതലയേറ്റു. അക്കാദമിക രംഗത്ത് അന്താരാഷ്ട്ര മോഡലില്‍ ആധുനികമായി നവീകരിച്ച മര്‍കസ് അക്കാദമിക് ഡയറക്ടറേറ്റ് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ചുമതലയേറ്റത്. മലയാളം സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ആണ് പ്രൊഫ. ഉമറുല്‍ ഫാറൂഖ്.
ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, അക്കാദമിക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, അഡ്വ. ശരീഫ് മുഹമ്മദ്, അബൂബക്കര്‍ കിഴക്കോത്ത്, മഹ്മൂദ് കെ, സിദ്ദീഖ് സംബന്ധിച്ചു.