ശശികലയെ അറസ്റ്റ് ചെയ്ത് നീക്കിയത് വനംവകുപ്പിന്റെ ജീപ്പില്‍; പോലീസ് സ്‌റ്റേഷനിന് മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം

Posted on: November 17, 2018 10:39 am | Last updated: November 17, 2018 at 10:39 am
SHARE

പത്തനംതിട്ട: നിയന്ത്രണം ലംഘിച്ച് ശബരിമല സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ റാന്നി പോലീസ് സ്്‌റ്റേഷനിലെത്തിച്ചു. ഇവരെ ഇവിടെ 24 മണിക്കൂര്‍ കസ്്റ്റഡിയില്‍ വെക്കും. റാന്നി പോലീസ് സ്‌റ്റേഷനിന് മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

അഞ്ച് മണിക്കൂര്‍ തടഞ്ഞുനിര്‍ത്തിയ ശേഷമാണ് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരിച്ചുപോകണമെന്ന പോലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് മരക്കൂട്ടത്ത് വെച്ചായിരുന്നു അറസ്റ്റ്. പലര്‍ച്ചെ ഒന്നരയോടെ അറസ്റ്റ് ചെയ്ത ശശികലയെ വനംവകുപ്പിന്റെ ജീപ്പിലാണ് മരക്കൂട്ടത്ത് നിന്ന് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here