Connect with us

Kerala

എറണാകുളം, ഇടുക്കി ജില്ലകളില്‍ കനത്ത മഴ; കാറ്റ്; വന്‍ നാശം

Published

|

Last Updated

കൊച്ചി: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയും ശക്തമായ കാറ്റും. എറണാകുളം ജില്ലയില്‍ പലയിടങ്ങളിലും കാറ്റിലും മഴയിലും വന്‍ നാശമുണ്ടായി. കൊച്ചി നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. മൂവാറ്റുപുഴ- എറണാകുളം റൂട്ടില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പുത്തന്‍കുരിശ്, കോലഞ്ചേരി പ്രദേശങ്ങളില്‍ വന്‍ തോതില്‍ കൃഷിനാശമുണ്ടായി. ഇടുക്കിയിലും
കനത്ത മഴയാണ് പെയ്യുന്നത്. പന്നിയാര്‍കുട്ടി, നേര്യമംഗംലം എന്നിവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. വട്ടവട പഴത്തോട്ടത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് മൂന്ന് ജില്ലകളിലും രണ്ടാം ഘട്ട ജാഗ്രതാ നിര്‍ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങളും പോലീസ്, അഗ്‌നിശമനസേന, കെഎസ്ഇബി വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest