വന്ധ്യത മാറ്റാന്‍ പൂജക്കെത്തിയ സ്ത്രീയെ ആള്‍ദൈവം ബലാത്സംഗം ചെയ്തു

Posted on: November 16, 2018 3:25 pm | Last updated: November 16, 2018 at 3:25 pm

മുംബൈ: വന്ധ്യത മാറ്റാനുള്ള പൂജകള്‍ക്കായി എത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്ത ആള്‍ദൈവത്തെ പോലീസ് അറസ്റ്റു ചെയ്തു. സ്വയം ആള്‍ദൈവമായി പ്രഖ്യാപിച്ച് ചികിത്സ ഉള്‍പ്പടെ നടത്തി വന്നിരുന്ന അജയ് ചൗധരിയെയാണ് വിഹാറിലെ വീട്ടില്‍ നിന്ന് പിടികൂടിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
നൈഗോള്‍ സ്വദേശിനിയായ വീട്ടമ്മക്ക് വിവാഹം കഴിഞ്ഞ് വര്‍ഷങ്ങ ള്‍ പിന്നിട്ടിട്ടും കുട്ടികളുണ്ടായില്ല. പ്രത്യേക പൂജകള്‍ നടത്തിയാല്‍ ഗര്‍ഭിണിയാകാമെന്ന് തന്റെയടുത്തെത്തിയ ഇവരെ ചൗധരി ധരിപ്പിച്ചു. പൂജിച്ചതെന്ന് പറഞ്ഞ് ചൗധരി നല്‍കിയ വെള്ളം കുടിച്ച സ്ത്രീ അബോധാവസ്ഥയിലായി. മാസങ്ങളോളം ഇതു തുടര്‍ന്നു. താന്‍ പീഡിപ്പിക്കപ്പെട്ടതായി വൈകിയാണ് വീട്ടമ്മ മനസ്സിലാക്കിയത്. ഇതോടെ വിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ആഭിചാരം ചെയ്തു കൊല്ലുമെന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.