കരാര്‍ ഫോട്ടോഗ്രാഫര്‍; അപേക്ഷ ക്ഷണിച്ചു

Posted on: November 16, 2018 12:34 am | Last updated: November 16, 2018 at 12:34 am

തിരുവനന്തപുരം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിനുവേണ്ടി ഫോട്ടോ കവറേജ് നടത്തുന്നതിനു കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. എല്ലാ താലൂക്കുകളില്‍നിന്നുമുള്ള പ്രതിനിധിയെ ഉള്‍പ്പെടുത്തിയാണു പാനലിനു രൂപം നല്‍കുന്നത്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌റിലേഷന്‍സ് വകുപ്പിലും പത്രസ്ഥാപനങ്ങളിലും ഫോട്ടോഗ്രാഫര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കും വൈഫൈ കാമറയുള്ളവര്‍ക്കും ഫോട്ടോഷോപ്പ് പ്രാവീണ്യമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും നവംബര്‍ 23നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ സമര്‍പ്പിക്കണം.

പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കരാര്‍ ഒപ്പിടുന്നതു മുതല്‍ രണ്ടു വര്‍ഷത്തേക്കാണു പാനലിന്റെ കാലാവധി. ഒരു കവറേജിന് പ്രതിഫലം 700 രൂപ.

പാനലില്‍ ഉള്‍പ്പെടുന്നവര്‍ക്കു വകുപ്പുതല പരിശീലനം നല്‍കും. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അധ്യക്ഷനായുള്ള നാലംഗ സമിതിയാണു പാനല്‍ തയ്യാറാക്കുക. വിശദ വിവരങ്ങള്‍ക്കു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ 0471 2731300 എന്ന നമ്പറില്‍ ബന്ധപ്പെടുക.