ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം

Posted on: November 16, 2018 12:19 am | Last updated: November 16, 2018 at 12:19 am

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ മാനേജര്‍ (സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍) തസ്തികയില്‍ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം.  35700-75600 (പിആര്‍ 18740-33680) രൂപയാണ് ശമ്പള സ്‌കെയില്‍.  സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സെക്ഷന്‍ ഓഫീസര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന ഹിന്ദുമതത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം സഹിതം അപേക്ഷ നല്‍കാം.  ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ഇന്റര്‍നെറ്റ്, ഡേറ്റാബേസ് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ നവംബര്‍ 30നകം ലഭിക്കണം.  ഫോണ്‍: 0471-2339377.