Connect with us

Kerala

ചട്ടം ലംഘിച്ച് നിയമനം: എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

Published

|

Last Updated

കൊച്ചി: തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഷംസീറിന്റെ ഭാര്യ ഷഹലയെ കരാര്‍ അടിസ്ഥാനത്തില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസി. പ്രഫസറായി നിയമിച്ച നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികയില്‍ ഒന്നാം റാങ്ക് നേടിയ ഡോ. എം പി ബിന്ദു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. നിലവിലെ തസ്തികയില്‍ ബിന്ദുവിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു.

വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷഹലക്ക് നിയമനം നല്‍കിയതെന്നായിരുന്നു ബിന്ദുവിന്റെ പരാതി. ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒബിസി മുസ്‌ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നും ബിന്ദു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അര്‍ഹതയുള്ള അവസരത്തിന് വേണ്ടിയാണ് പോരാടിയതെന്നും വിധിയില്‍ സന്തോഷമുണ്ടെന്നും ഹര്‍ജിക്കാരിയായ ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു. ഷഹലയുടെ നിയമനത്തിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.