Connect with us

Gulf

യുഎഇ വൈസ് പ്രസിഡന്റ് അഡിപെക് സന്ദര്‍ശിച്ചു

Published

|

Last Updated

അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും അബുദാബി ഇന്റര്‍നാഷണല്‍ പെട്രോളിയം എക്‌സിബിഷനില്‍ (അഡിപെക്) സന്ദര്‍ശനം നടത്തി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള എണ്ണ, ഊര്‍ജ്ജ രംഗങ്ങളിലെ പുത്തന്‍ സങ്കേതങ്ങള്‍ ശൈഖ് മുഹമ്മദ് നോക്കിക്കണ്ടു. ദുബായ് സിവില്‍ ഏവിയേഷന്‍ ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മഖ്തും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.

പ്രദര്‍ശനത്തിലെ ഇത്തവണത്തെ പ്രത്യേകതകളെക്കുറിച്ച് സ്‌റ്റേറ്റ് മന്ത്രിയും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി സി.ഇ.ഒയുമായ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍ വിശദീകരിച്ചു. സൗദി അരാംകോ, അഡ്‌നോക്, ടോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിച്ച ശൈഖ് മുഹമ്മദ് പുത്തന്‍ ആശയങ്ങളെക്കുറിച്ച് സംസാരിച്ചു. ദുബായ് റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷൈബാനി, ദുബായ് ഊര്‍ജ്ജ സുപ്രീം കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സായിദ് മുഹമ്മദ് അല്‍ തയര്‍, ദുബായ് പ്രോട്ടോക്കോള്‍, ഹോസ്പിറ്റാലിറ്റി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സായിദ് സുലൈമാന്‍ എന്നിവര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി