സ്വഭാവദൂഷ്യം: ഫ്‌ളിപ്കാര്‍ട്ട് സിഇഒ ബിന്നി ബന്‍സാല്‍ രാജിവെച്ചു

Posted on: November 13, 2018 9:29 pm | Last updated: November 13, 2018 at 9:30 pm

ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ് കാര്‍ട്ടിന്റെ സഹ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ ബിന്നി ബന്‍സാല്‍ രാജിവെച്ചു. സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. ബിന്നി കമ്പനിയുടെ അവിഭാജ്യ ഘടകമാണെന്നും എന്നാല്‍ അടുത്തിടെ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നും ഫ്‌ളിപ്കാര്‍ട്ടിന്റ മാതൃ സ്ഥാപനമായ വാള്‍ടമാര്‍ട്ട് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ബിന്നിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണത്തിന് വഴിയൊരുക്കാനാണ് രാജി. അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ അദ്ദേഹത്തിന് എതിരെ തെളിവുകള്‍ ലഭിച്ചില്ലെങ്കിലും സുതാര്യത ഇല്ലായ്മ വ്യക്തമായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം ബിന്നിക്ക് എതിരായ ആരോപണത്തിൻെറ വിശദാംശങ്ങൾ കന്പനി പുറത്തുവിട്ടിട്ടില്ല.

ബിന്നിക്ക് പകരം ഫ്‌ളിപ്കാര്‍ട്ടിന്റെ സഹോദര സ്ഥാപനമായ മിന്ത്ര, ജബോഗ് എന്നിവയുടെ സിഇഒ ആയ ആനന്ദ് നാരായണന്‍ ഫ്‌ളിപ്കാര്‍ട്ട് സിഇഒ സ്ഥാനം ഏറ്റെടുക്കും.