വിവാദ പ്രസംഗം: ശ്രീധരന്‍പിള്ളക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

Posted on: November 13, 2018 11:01 am | Last updated: November 13, 2018 at 12:50 pm

കൊച്ചി: വിവാദ പരാമര്‍ശത്തില്‍ ബിജെപി പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോഴിക്കോട് യുവമോര്‍ച്ച പരിപാടിക്കിടെ ശ്രീധരന്‍പിള്ള ശബരിമല നട അടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് കേസിനാസ്പദം.

ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തെത്തുടര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷമുണ്ടായതായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീധരന്‍പിള്ള ഇപ്പോള്‍ നടത്തുന്ന രഥയാത്രയിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ ശ്രമിക്കുകയാണെന്നും രഥയാത്ര സമാധാനത്തിന് വേണ്ടിയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.