Connect with us

Kerala

ശബരിമല യുവതീപ്രവേശനം : പുന:പരിശോധന ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇതിനൊപ്പം പുതിയ റിട്ട് ഹരജികളും പരിശോധിക്കും.48 പുനപരിശോധന ഹരജികളാണ് ഇന്ന് ഉച്ചക്ക് ശേഷം മൂന്നിന് പുനസംഘടിപ്പിച്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സുപ്രീം കോടതി വിധി വിശ്വാസത്തിനുള്ള മൗലികാവകാശത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധന ഹരജികള്‍.

വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും 14-ാം അനുച്ഛേദം അനുസരിച്ച് ആചാരാനുഷ്ഠാനങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍തന്നെ ഇല്ലാതാകുമെന്നും ഹരജിയില്‍ പറയുന്നുണ്ട്. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാകും ഹരജികള്‍ പരിശോധിക്കുക. ജസ്റ്റിസുമാരായ റോഹിന്റന്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, എഎന്‍ കാല്‍വീക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. അതേ സമയം പുനപരിശോധന ഹരജികള്‍ പരിഗണിക്കുന്നതിന് മുമ്പ് രാവിലെ കേസിലെ പുതിയ റിട്ട് ഹരജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.