Connect with us

Kerala

എഎന്‍ ഷംസീറിനെതിരെ സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശം

Published

|

Last Updated

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംഘടനാ റിപ്പോര്‍ട്ടില്‍ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീറിനെതിരെ കടുത്ത വിമര്‍ശനം. സംഘടനാ നേതാക്കള്‍ക്ക് വിനയവും സൗമ്യതയുമാണ് വേണ്ടതെന്നും താന്‍പ്രമാണിത്വവും ധിക്കാരവും നല്ലതല്ലെന്നും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹ്മദ് റിയാസ് വിമര്‍ശമുന്നയിച്ചു.

പൊതുജനങ്ങളോടുള്ള ചിലരുടെ പെരുമാറ്റം മോശമാണ്. ഇത് മാറിയേ തീരു. സിപിഎം നേതാക്കളെ സന്തോഷിപ്പിക്കാനാണ് ചിലര്‍ സംഘടനാ തലപ്പത്ത് ഇരിക്കുന്നത്. സിപിഎമ്മിന്റെ ബി ടീമായി ഡിവൈഎഫ്‌ഐ മാറിയന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം പാലക്കാട്ട് നിന്നുള്ള പി രാജേഷിനെ പ്രതിനിധിയാകുന്നതില്‍നിന്നും വിലക്കിയെന്നതിനെക്കുറിച്ച് അറിയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. പി രാജേഷിനെ സെക്രട്ടറി ഇടപെട്ടു വിലക്കിയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.