മഅ്ദനി നാളെ മടങ്ങും

Posted on: November 10, 2018 4:25 pm | Last updated: November 10, 2018 at 4:51 pm

കൊല്ലം: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ഞായറാഴ്ച വൈകിട്ട് ബെംഗളൂരുവിലേക്ക് മടങ്ങും. വൈകിട്ട് നാലിന് അന്‍വാര്‍ശേരിയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനക്ക് ശേഷമാണ് മഅ്ദനിയുടെ മടക്കം. അര്‍ബുദ രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാനായിരുന്നു കഴിഞ്ഞമാസം 28 മുതല്‍ ഈമാസം നാല് വരെ ബെംഗളൂരുവിലെ പ്രത്യേക കോടതി കേരളത്തിലേക്ക് വരാന്‍ മഅ്ദനിക്ക് അനുമതി നല്‍കിയത്.

സന്ദര്‍ശനവേളയില്‍ ഉമ്മയുടെ അസുഖം അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ഒരാഴ്ചക്കാലത്തേക്ക് അനുമതി ദീര്‍ഘിപ്പിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ഉമ്മ അസ്മാ ബീവിയെ പരിചരിച്ച് വരവെ ചൊവ്വാഴ്ച ഉമ്മ മരണപ്പെട്ടിരുന്നു.