കുറഞ്ഞ ശമ്പളത്തിന് ജോലി സ്വീകരിച്ചയാളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മന്ത്രി കെടി ജലീല്‍

Posted on: November 10, 2018 1:17 pm | Last updated: November 10, 2018 at 5:22 pm

കൊണ്ടോട്ടി: ബേങ്കില്‍ 1,10000 രൂപ ശമ്പളം വാങ്ങിയ ഒരാള്‍ 86,000 രൂപ ശമ്പളത്തിന് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജോലിക്ക് വരുമ്പോള്‍ അയാളെ അഭിനന്ദിക്കുകയാണ് വേണ്ടെതെന്ന് മന്ത്രി കെടി ജലീല്‍.തനിക്കെതിരായ ബന്ധുനിയമന വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കൂടിയ ശമ്പളം ലഭിക്കുന്ന ജോലിയില്‍നിന്നാണ് അദീബ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ ജോലിയില്‍ പ്രവേശിക്കുന്നത്. അല്ലാതെ ജോലിയില്ലാത്ത ഒരാളെക്കൊണ്ടുവന്ന് സ്ഥാനത്തിരുത്തുകയല്ല ചെയ്തത്. ഇത് ഒരു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നിയമനമാണ്. അഭിമുഖത്തില്‍ പങ്കെടുത്ത ലീഗ് അനുഭാവിക്ക് പോലും തന്നെ അവഗണിച്ചുവെന്ന പരാതിയില്ല. മാധ്യമങ്ങളാണിപ്പോള്‍ യോഗ്യതകള്‍ പോലും തീരുമാനിക്കുന്നത്. ഈ പദവിയിലേക്ക് സ്ഥിരം നിയമനം നടത്താനാകില്ല. ഇക്കാര്യത്തില്‍ സിപിഎം നിലപാട് കോടിയേരി ബാലക്യഷ്ണന്‍ ശക്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.