കിണറ്റിലിറങ്ങി തോല്‍പ്പിക്കാന്‍ കഴിയാത്തവര്‍ കോടതി കയറി നോക്കുന്നു: കെഎം ഷാജിക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍

Posted on: November 9, 2018 6:26 pm | Last updated: November 9, 2018 at 6:27 pm

കൊച്ചി: ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച മുസ്‌ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍ എംഎല്‍എ. വര്‍ഗീയതയെ എതിര്‍ത്തത് കൊണ്ടാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ നിരന്തര ഭീഷണി ഷാജിക്കുണ്ടായതെന്നും മതേതര രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവിനെ കിണറ്റിലിറങ്ങി തോല്‍പ്പിക്കാന്‍ കഴിയാത്തവര്‍ ഇപ്പൊ കോടതി കയറി നോക്കുകയാണെന്നും ഷാഫി പ്രതികരിച്ചു. അയോഗ്യത കല്‍പ്പിച്ച വിധി ഹൈക്കോടതി തന്നെ സ്‌റ്റേ ചെയ്തിരിക്കുകയാണ്. സുപ്രീം കോടതിയെ സമീപിച്ച് നിയമപരമായും ജങ്ങള്‍ക്കൊപ്പം നിന്ന് ജനാധിപത്യപരമായും ഈ വിഷയം യുഡിഎഫ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.