‘സര്‍ക്കാറിലെ’ വിവാദ രംഗങ്ങള്‍ ഒഴിവാക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍

Posted on: November 9, 2018 4:10 pm | Last updated: November 9, 2018 at 4:10 pm

ചെന്നൈ: എ ഐ ഡി എം കെയെ പ്രകോപിപ്പിച്ച തമിഴ് സിനിമ ‘സര്‍ക്കാറിലെ’ വിവാദ രംഗങ്ങള്‍ ഒഴിവാക്കാമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതായി സൂചന. അതിനിടെ, കേസുമായി ബന്ധപ്പെട്ട് സിനിമയുടെ സംവിധായകന്‍ എ ആര്‍ മുരുകദാസ് മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.സിനിമയിലെ വിവാദ രംഗങ്ങള്‍ മാറ്റി വീണ്ടും സെന്‍സര്‍ ചെയ്യാന്‍ അപേക്ഷ നല്‍കുമെന്നാണ് വിവരം.

സംസ്ഥാനത്തെ ഭരണകക്ഷിയെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതും പാര്‍ട്ടി മുന്‍ മേധാവി ജയലളിതയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഒരു കഥാപാത്രത്തിന് പേരിട്ടതുമാണ് എ ഐ എ ഡി എം കെയെ ചൊടിപ്പിച്ചത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാരുള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമണം നടത്തുകയും ചെയ്തു.