ലീഗില്‍ മത തീവ്രവാദികളായ നേതാക്കളുണ്ട്; ഷാജിയെ അയോഗ്യനാക്കിയ വിധി സ്വാഗതം ചെയ്യുന്നു: പി ജയരാജന്‍

Posted on: November 9, 2018 1:49 pm | Last updated: November 9, 2018 at 4:44 pm

കണ്ണൂര്‍: വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ച കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. മുസ്്‌ലിം ലീഗില്‍ എല്ലാവരും വര്‍ഗീയ നേതാക്കളാണെന്ന് താന്‍ പറയില്ല. എന്നാല്‍ മതതീവ്രവാദം പ്രചരിപ്പിക്കുന്ന ഒറ്റപ്പെട്ട ചില നേതാക്കള്‍ മുസ്്‌ലിം ലീഗിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ അത് തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് നേതാവ് ഗുജറാത്ത് ഭരിച്ചതുകൊണ്ടാണ് അവിടെ പുരോഗതിയുണ്ടായതെന്ന് പ്രഖ്യാപിച്ചയാളാണ് ഷാജിയെന്നും ജയരാജന്‍ പറഞ്ഞു.