അഴീക്കോട് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് തീരുമാനിക്കും: നികേഷ് കുമാര്‍

Posted on: November 9, 2018 1:13 pm | Last updated: November 9, 2018 at 4:44 pm

കൊച്ചി: അഴിക്കോട് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് എംവി നികേഷ് കുമാര്‍. കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ തന്റെ വാദങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ വ്യക്തിഹത്യ നടന്നു. കേസില്‍ നിയമപോരാട്ടം തുടരുമെന്നും നികേഷ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനിടെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന കേസില്‍ അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.