ഇതാദ്യമായി താലിബാനുമായി ചര്‍ച്ചക്ക് ഇന്ത്യ

Posted on: November 9, 2018 9:31 am | Last updated: November 9, 2018 at 11:55 am

ന്യൂഡല്‍ഹി: ഇതാദ്യമായി താലിബാനുമായി ചര്‍ച്ചക്ക് ഇന്ത്യ. ഇന്ന് മോസ്‌കോയില്‍ നടക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് ഇന്ത്യ-താലിബാന്‍ ചര്‍ച്ച നടക്കുക. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കും. അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചര്‍ച്ച.

മുന്‍ നയതന്ത്ര പ്രതിനിധികളായ അമര്‍ സിന്‍ഹ, ടിസിഎ രാഘവന്‍ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക. മോസ്‌കോ ഫോര്‍മാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇറാന്‍, കസ്ഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കും ക്ഷണപത്രം അയച്ചിട്ടുള്ളതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സിയും അറിയിച്ചു. അനൗദ്യോഗിക തലത്തിലാകും ചര്‍ച്ച.