കെ ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണം പാര്‍ട്ടി പരിശോധിക്കും: കോടിയേരി

ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും കോടിയേരി അറിയിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും കിട്ടിയില്ലെങ്കിലും നിലപാടില്‍ മാറ്റമുണ്ടാകില്ല.
Posted on: November 8, 2018 7:48 pm | Last updated: November 8, 2018 at 7:48 pm

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുകള്‍ ഉള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കോടിയേരിയും കെ ടി ജലീലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എകെജി സെന്ററില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും കോടിയേരി പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും കിട്ടിയില്ലെങ്കിലും നിലപാടില്‍ മാറ്റമുണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കുമോ തോല്‍ക്കുമോ എന്നു നോക്കി നിലപാട് എടുക്കുന്ന പാര്‍ട്ടിയല്ല സിപിഎമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.