ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു

Posted on: November 7, 2018 3:37 pm | Last updated: November 8, 2018 at 10:10 am

ന്യൂഡല്‍ഹി: ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു. നവം: 19ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ രാജിക്കത്ത് സമര്‍പ്പിക്കാനാണ് നീക്കമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. സര്‍ക്കാരും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ യും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുന്നതിനിടെയാണ് പട്ടേല്‍ നിര്‍ണായക തീരുമാനത്തിലേക്കു പോകുന്നത്.

ആര്‍ ബി ഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് നേരത്തെ പുകഞ്ഞു കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് തീപിടിച്ചത്. ആവശ്യം ആര്‍ ബി ഐ നിരസിച്ചിരുന്നു. ഹൗസിംഗ്, ധനകാര്യ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ പണം ലഭ്യമാക്കുക, തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ബേങ്കുകളെ കരകയറ്റാനായി ആര്‍ ബി ഐയുടെ പി സി എ ചട്ടങ്ങളില്‍ ഇളവു വരുത്തുക എന്നീ ആവശ്യങ്ങളും സര്‍ക്കാര്‍ മുമ്പ് മുന്നോട്ടു വച്ചിരുന്നു.