സഅദിയ്യയില്‍ നബിദിന വിളംബര റാലി 9ന്

Posted on: November 7, 2018 2:04 pm | Last updated: November 7, 2018 at 2:04 pm

ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനെ സ്വാഗതം ചെയ്ത്് ദേളി ജാമിഅ സഅദിയ്യ സംഘടിപ്പിക്കുന്ന നബിദിന വിളംബര റാലിയും ഹുബ്ബുര്‍റസൂല്‍ പ്രഭാഷണവും ഈ മാസം ഒമ്പതിന് നടക്കും. രാവിലെ ഒമ്പതിന് സ്വാഗത സംഘം ചെയര്‍മാന്‍ ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര പതാക ഉയര്‍ത്തും. വൈകിട്ട് മൂന്നിന് മേല്‍പറമ്പില്‍ നിന്നും റാലി. നടക്കും. തുടര്‍ന്ന് കളനാട് ജംഗ്ഷനില്‍ വിളംബര സമ്മേളനവും ഹുബ്ബുര്‍റസൂല്‍ പ്രഭാഷണവും നടക്കും. റാഷിദ് ബുഖാരി കുറ്റിയാടി പ്രഭാഷണത്തിന് നേതൃത്വം നല്‍കും.

സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് കെ പി എസ് ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ആലൂര്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി തങ്ങള്‍, സയ്യിദ് ഹിബത്തുല്ല അല്‍ ബുഖാരി, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മാഹിന്‍ ഹാജി കല്ലട്ര, ഹകീം ഹാജി കളനാട് തുടങ്ങിയവര്‍ പ്രസംഗിക്കും.