Connect with us

Kerala

ശബരിമലയില്‍ ആചാര ലംഘനം നടക്കില്ലെന്ന് ആര്‍എസ്എസ് നേതാവ് പോലീസ് മൈക്കിലൂടെ

Published

|

Last Updated

സന്നിധാനം: ശബരിമലയില്‍ പ്രതിഷേധക്കാരെ പോലീസ് മൈക്കിലൂടെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നടപടി വിവാദത്തില്‍. ശബരിമലയില്‍ ആചാര ലംഘനം നടക്കില്ലെന്ന് പോലീസ് മൈക്കിലൂടെ വിളിച്ചു പറഞ്ഞ വത്സന്‍ തില്ലങ്കേരി ആചാര ലംഘനം തടയാന്‍ പമ്പമുതല്‍ നിലക്കല്‍വരെ പോലീസും വളന്റിയേഴ്‌സുമുണ്ടെന്നും പറഞ്ഞു.

ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള ചിലരുടെ ശ്രമത്തില്‍ വീണ് പോകരുത്. അനാവശ്യമായി വികാരം കൊള്ളേണ്ട സാഹചര്യമില്ലെന്നും മൈക്കിലൂടെ അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരോട് സംസാരിക്കാന്‍ ആര്‍എസ്എസ് നേതാവ് പോലീസ് മൈക്ക് ഉപയോഗിച്ചത് സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ശബരിമലയുടെ നിയന്ത്രണം പോലീസിന്റെ കൈകളിലാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.