അഖില കേരളാ ബുര്‍ദ്ദാ മത്സരം സംഘടിപ്പിക്കുന്നു

Posted on: November 6, 2018 2:38 pm | Last updated: November 6, 2018 at 3:05 pm
കോഴിക്കോട്:  കൊടിയത്തൂര്‍ അല്‍ ഫാറൂഖ് ക്യാമ്പസിന്റെ ആഭിമുഖ്യത്തില്‍ അഖില കേരളാ ബുര്‍ദ്ദാമദ്ഹ് മത്സരം സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് 20,000 രൂപ പ്രൈസ് മണിയും ഫലകവും സമ്മാനിക്കും. ഓഡിഷന്‍ റൗണ്ട് ഈ മാസം ഒമ്പതിന് കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലും ഫൈനല്‍ റൗണ്ട് ഈ മാസം 17ന് കൊടിയത്തൂര്‍ അല്‍ ഫാറൂഖ് ക്യാമ്പസിലുമായി നടക്കും. അഞ്ച് പേരടങ്ങിയ ടീമുകള്‍ക്കാണ് പ്രവേശനം. ബുര്‍ദ്ദ, ഖവാലി, മദ്ഹ് ഗാനം തുടങ്ങിയവയായിരിക്കും മത്സരത്തിനായി ഉണ്ടാവുക. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം എട്ടിന് മുമ്പായി 9961 211 791, 9048 841 992 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.