ഇരുതലമൂരിയുമായി മൂന്ന് പേര്‍ പോലീസ് പിടിയില്‍

Posted on: November 6, 2018 1:04 pm | Last updated: November 6, 2018 at 1:04 pm

കൊച്ചി: നാലര കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി മൂന്നംഗ സംഘം കൊച്ചിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആലുവ സ്വദേശി അബ്ദുള്‍ കലാം ആസാദ്, കടവന്ത്ര സ്വദേശി രാജേഷ്, കോട്ടയം സ്വദേശി കിഷോര്‍ എന്നിവരാണ് പിടിയിലായത്.

എളമക്കരയില്‍വെച്ചാണ് ഇവര്‍ പിടിയിലായത്. പ്രതികളെ തന്ത്രപരമായാണ് പോലീസ് വലയിലാക്കിയത്. സംഘത്തെ ഫോണില്‍ വിളിച്ച പോലീസ് രണ്ട് കോടി രൂപക്ക് ഇരുതലമൂരിയെ വാങ്ങാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. ആന്ധ്രയില്‍നിന്നാണ് ഇവര്‍ ഇരുതലമൂരിയെ എത്തിച്ചത്.