ഇന്ധന വില ഇന്നും നേരിയ തോതില്‍ കുറഞ്ഞു

Posted on: November 6, 2018 10:56 am | Last updated: November 6, 2018 at 12:03 pm

കൊച്ചി: രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും നേരിയ കുറവ് . പെട്രോള്‍ ലിറ്ററിന് 14 പൈസയുടേയും ഡീസലിന് ഒമ്പത് പൈസയുടേയും കുറവാണ് ഇന്നുണ്ടായിരിക്കുന്നത്.

ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.36 രൂപയും ഡീസലിന് 76.85 രൂപയുമായി. തിരുവനന്തപുരത്ത് ഇത് യഥാക്രമം 81.80, 78.34 മായി. കോഴിക്കോട് പെട്രോളിന് 80.72, ഡീസലിന് 77.21 എന്ന തോതിലാണ് നിരക്ക്. എണ്ണക്കമ്പനികള്‍ വിലകുറക്കുന്നതാണ് ഇന്ധന വിലയില്‍ നേരിയ കുറവിന് കാരണം.