ശബരിമല നട തുറന്നു; വന്‍ ഭക്തജനത്തിരക്ക്

Posted on: November 5, 2018 5:14 pm | Last updated: November 5, 2018 at 7:56 pm

സന്നിധാനം: ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല നട തുറന്നു. വന്‍ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അയ്യായിരത്തിലധികം പേര്‍ ദര്‍ശനത്തിനായ എത്തിയിട്ടുണ്ട്.

ഇനിയുള്ള മണിക്കൂറുകളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് കരുതുന്നത്. നിലവില്‍ സ്ഥിതിഗതികള്‍ സമാധാനപരമാണ്. യുവതികളാരും ഇതുവരെ ദര്‍ശനത്തിനായി എത്തിയിട്ടില്ല. ശബരിമല നട നാളെ രാത്രി പത്തിന് അടക്കും.