ഒഡീഷയില്‍ അഞ്ച് നക്‌സലുകളെ സുരക്ഷാ സേന വധിച്ചു

Posted on: November 5, 2018 11:24 am | Last updated: November 5, 2018 at 1:51 pm

ഭുവനേശ്വര്‍: ഒഡീഷയിലെ മന്‍കാന്‍ഗിരിയില്‍ സുരക്ഷാ സേന അഞ്ച് നക്‌സലുകളെ വധിച്ചു. കളിമേഡയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട നക്‌സലുകളെ തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞയാഴ്ച ഛത്തിസ്ഗഢിലെ ദന്തേവാഡയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമാനും മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഈ ഭാഗത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള പ്രോഗ്രാം ചിത്രീകരിക്കാന്‍ വന്നതായിരുന്നു മാധ്യമ സംഘം.